
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധിക്ക് കൊല്ലം ഗ്രാമസ്വരാജ് പഠന കേന്ദ്രം ഏർപ്പെടുത്തിയ ഗ്രാമസ്വരാജ് പുരസ്‌കാരവും ഫിലമെന്റ് കലാസാഹിത്യവേദിയുടെ മികച്ച യുവ ജനപ്രതിനിധിക്കുള്ള യുവരത്ന പുരസ്കാരവും നേടിയ ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ് മെമ്പറും കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ സരുൺ തോമസിനെ തളിപ്പറമ്പ ഹൈവേ ഇൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു.
കണ്ണൂർ ജില്ലാ പ്രസിഡന്റ് വി റാസിഖ് ഉപഹാരം നൽകി.ജില്ലാ വൈസ് പ്രസിഡന്റ് പി വി സതീഷ്കുമാർ,ജില്ലാ എക്സിക്യൂട്ടീവ് അംഗം സന്തോഷ് വളക്കൈ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള മയ്യിൽ,സുനിൽ ചപ്പാരപ്പടവ് എന്നിവർ സംസാരിച്ചു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും നെയ്താര വിഷൻ വാർത്തകളും 🚀 അറിയിപ്പുകളും 🔍 വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉https://www.youtube.com/@NeytharaVision577
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook പേജിൽ https://www.facebook.com/profile.php?id=61553901033283
whatsapp ഗ്രൂപ്പിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ**